Wednesday, July 10, 2013

ഖുറാനും
ബൈബിളും ഗീതയും
ഗ്രന്ഥാലയത്തിലെ
തട്ടിൻ പുറത്ത്
ഒരുമിച്ചിരുന്നു
വീർപ്പുമുട്ടുന്നു

പുറത്തു ചിലർ
അവയുടെ
പേരും പറഞ്ഞ്
ഏറ്റുമുട്ടുന്നു

വായിച്ചു കൂടേ
അവർക്കത്
ഒരു വട്ടമെങ്കിലും
വായിച്ചിരുന്നെന്ന്
പറയുവാനെങ്കിലും

No comments:

Post a Comment