യാചകരെ കണ്ടില്ല ഞാനെന്റെ
കീശ കാലിയാകുന്നതിനെ പേടിച്ച്
രാഷ്ട്രീയത്തെ എതിർത്തില്ല ഞാൻ
പാർട്ടിയെ പേടിച്ച്
പാർട്ടിയെ എതിർത്തില്ല ഞാൻ
നേതാവിനെ പേടിച്ച്
നേതാവിനെ എതിർത്തില്ല ഞാൻ
അണികളെ പേടിച്ച്
മതാന്ധത കണ്ടില്ല ഞാൻ മതങ്ങളെ പേടിച്ച്
ആത്മീയ കച്ചവടം കണ്ടില്ല ഞാൻ
ആൾ ദൈവത്തെ പേടിച്ച്
ആൾ ദൈവത്തെ കണ്ടില്ല ഞാൻ
വിശ്വാസികളെ പേടിച്ച്
ഒളിച്ചോടുകയായിരുന്നു ഞാൻ
ജീവിതത്തിൽ നിന്നും
യാഥാർഥ്യത്തെ പേടിച്ച്
ഒളിച്ചോടുവാനായില്ലെനിക്ക്
മരണമെന്ന യാഥാർഥ്യത്തിൽ നിന്നും.
കീശ കാലിയാകുന്നതിനെ പേടിച്ച്
രാഷ്ട്രീയത്തെ എതിർത്തില്ല ഞാൻ
പാർട്ടിയെ പേടിച്ച്
പാർട്ടിയെ എതിർത്തില്ല ഞാൻ
നേതാവിനെ പേടിച്ച്
നേതാവിനെ എതിർത്തില്ല ഞാൻ
അണികളെ പേടിച്ച്
മതാന്ധത കണ്ടില്ല ഞാൻ മതങ്ങളെ പേടിച്ച്
ആത്മീയ കച്ചവടം കണ്ടില്ല ഞാൻ
ആൾ ദൈവത്തെ പേടിച്ച്
ആൾ ദൈവത്തെ കണ്ടില്ല ഞാൻ
വിശ്വാസികളെ പേടിച്ച്
ഒളിച്ചോടുകയായിരുന്നു ഞാൻ
ജീവിതത്തിൽ നിന്നും
യാഥാർഥ്യത്തെ പേടിച്ച്
ഒളിച്ചോടുവാനായില്ലെനിക്ക്
മരണമെന്ന യാഥാർഥ്യത്തിൽ നിന്നും.



